കരുനാഗപ്പളളിയിൽ വിൽക്കാന്‍ ബംഗളൂരുവിൽ നിന്ന് വാങ്ങി, ലക്ഷ്യം വിദ്യാർത്ഥികൾ; എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
കൊല്ലം കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ആലുംകടവ് സ്വദേശി അജിംഷാ, പത്തനംതിട്ട കോന്നി സ്വദേശി ആബിദ് എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. 10 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ആബിദും അജിംഷായും ലഹരിമരുന്ന് എത്തിച്ചത്. 10 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്നും കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് ഇരുവരും ലഹരിമരുന്ന് എത്തിച്ചത്.
കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് ആയിരുന്നു കച്ചവടം. ലഹരി മരുന്ന് കച്ചവടത്തിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി. ലഹരി മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യാൻ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ അറിയിച്ചു.