ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച കെ എല്‍ യു 6459 നമ്ബര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ കടത്തു സംഘത്തെ ചെമ്മനാട് പാലത്തിനടിയിലുള്ള വിജനമായ സ്ഥലത്തു വെച്ചാണ് പോലീസ് പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം

കാസര്‍കോട്: അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന 450 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ടംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. നായന്മാര്‍മൂല ചാല റോഡിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസല്‍ (31) കുമ്പള ചേടിക്കാനത്തെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുസ്തഫ (23) എന്നിവരെയാണ് ടൗൺ എസ്.ഐ.അജിത് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

ഹാഷിഷ് ഓയിൽ കടത്താൻ ഉപയോഗിച്ച കെ എല്‍ യു 6459 നമ്ബര്‍ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ കൊണ്ടുവന്ന ഹാഷിഷ് ഓയിൽ കടത്തു സംഘത്തെ ചെമ്മനാട് പാലത്തിനടിയിലുള്ള വിജനമായ സ്ഥലത്തു വെച്ചാണ് പോലീസ് പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്നും അറസ്റ്റിലായ ടയര്‍ ഫൈസല്‍ നേരത്തെ കഞ്ചാവു കേസില്‍ ഉള്‍പെട്ട ആളാണെന്നും പോലീസ് പറഞ്ഞു. പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.