Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു; പൊലീസ് കേസെടുത്തു

നായാട്ടിനിടെ തെന്നി വീണ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ല. 

Two persons  shot who went hunting in Idukki
Author
Idukki, First Published Jun 9, 2021, 10:25 AM IST

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂർ മലയിഞ്ചിയിൽ നായാട്ട് സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയാനി സ്വദേശികളായ മനോജ്, മുകേഷ് എന്നിവർക്കാണ് വെടിയേറ്റത്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. നായാട്ടിനിടെ ലൈസൻസില്ലാത്ത തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കരിമണ്ണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios