മുത്തങ്ങ: എക്‌സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ  കുഴല്‍പ്പണവുമായി രണ്ട് പേര്‍ അറസ്റ്റല്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി (32), കെ പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് ഇന്‍റ്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.