കോഴിക്കോട്: കോഴിക്കോട് വളയത്ത് കുയ്തേരിയില്‍ നടന്നത് സ്റ്റീല്‍ ബോംബ് സ്ഫോടനമെന്ന് പൊലീസ്. ഏറുപടക്കം പൊട്ടിത്തെറിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതെന്നായിരുന്നു പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് നടത്തിയ വിശദ പരിശോധനയിലാണ് പൊട്ടിത്തെറിച്ചത് സ്റ്റീല്‍ ബോംബാണെന്ന് സ്ഥിരീകരിച്ചത്. 

സ്ഫോടനത്തില്‍ രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റിരുന്നു. റോഡരികിൽ കണ്ട വസ്തു കുട്ടികൾ എടുത്തപ്പോൾ പൊട്ടിയതാകാമെന്നാണ് വിലയിരുത്തുന്നത്. മൂന്ന്,ആറ് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികൾക്കാണ്  സ്ഫോടനത്തില്‍  പരിക്കേറ്റത്. വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു