മലപ്പുറം: കാളികാവ് ചിങ്കക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഉണ്ടായ മലവെള്ളപ്പാച്ചിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. വേങ്ങര മണ്ടാടൻ യൂസഫ് (28) യൂസഫിന്റെ ജേഷ്ഠൻ അവറാൻ കുട്ടിയുടെ ഭാര്യ ജുബൈരിയാ ( 28) എന്നിവർ മരിച്ചത്. 

അഞ്ചം​ഗ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. യൂസഫിന്റെ ഭാര്യ ഷഹീദ (19) ഏഴുവയസ്സുകാരൻ മുഹമ്മദ് അഖ്മൽ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട ഒരുവയസ്സുകാരി അബീഹയ്ക്കായി തെരച്ചിൽ തുടരുകയാണ്.