കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസിലെ യാത്രകാരിയായ ഭാനുമതിഅമ്മയുടെ മാല ഇരുവരും ചേർന്ന് അപഹരിച്ചിരുന്നു. പുലമൺ ശാന്തി ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പ്രതികൾ മാല പിടിച്ചുപറിച്ചത്. മാലയിലെ സ്വർണ്ണച്ചുട്ടിയാണ് കൈവശപ്പെടുത്തിയത്.
കൊല്ലം: പിടിച്ചുപറി കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുച്ചി തിരുവണ്ണാമലൈ സ്വദേശികളയ ബീന (38). വസന്ത (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെ കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. ബസിലെ യാത്രകാരിയായ ഭാനുമതിഅമ്മയുടെ മാല ഇരുവരും ചേർന്ന് അപഹരിച്ചിരുന്നു. പുലമൺ ശാന്തി ജംഗ്ഷനിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് പ്രതികൾ മാല പിടിച്ചുപറിച്ചത്. മാലയിലെ സ്വർണ്ണച്ചുട്ടിയാണ് കൈവശപ്പെടുത്തിയത്.
സംഭവത്തിൽ ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജിജു കുമാർ പിഡിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഹേമന്ത്, സജീവ്, എ.എസ്.ഐ. അജു, സിന്ധു പി. കെ. എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള പിടിച്ചുപറി കേസുകളിൽ പ്രതികൾ മുമ്പും അറസ്റ്റിലായിട്ടുള്ളവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.


