ജൂലൈ 31-ന് ന്യൂ സ്റ്റേഡിയം മെഡിക്കല്‍സില്‍ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവനപെട്ടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കടയിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ചാരിറ്റി ബോക്‌സുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്‌സിലെ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്‌സുകള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി പാരതി. നിര്‍ധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളില്‍ വെച്ചിരുന്ന സംഭാവനപെട്ടികളാണ് തുടര്‍ച്ചയായി കവര്‍ച്ച ചെയ്യപ്പെടുന്നത്. രണ്ട് ദിവസത്തെ ഇടവേളകളില്‍ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ രണ്ട് മെഡിക്കല്‍ ഷോപ്പുകളിലാണ് മോഷണം നടന്നത്. ജൂലൈ 31-ന് ന്യൂ സ്റ്റേഡിയം മെഡിക്കല്‍സില്‍ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവനപെട്ടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കടയിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാള്‍ ചുറ്റുപാടുകള്‍ നിരീക്ഷിച്ച് ചാരിറ്റി ബോക്‌സുമായി കടന്നുകളയുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 

ജൂലൈ 28-നും സ്റ്റേഡിയം കോംപ്ലക്‌സിലെ തന്നെയുള്ള സിറ്റി മെഡിക്കല്‍സില്‍ നിന്നും സമാനമായ രീതിയില്‍ പെട്ടി നഷ്ടപ്പെട്ടതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് സംഭവങ്ങളും വൈകീട്ട് ഏഴിനും എട്ടിനും ഇടയിലുള്ള സമയത്താണ് നടന്നിട്ടുള്ളത്. ചാരിറ്റി ബോക്‌സുകള്‍ ആയതുകൊണ്ട് ജീവനക്കാര്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. മോഷണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് സംഭവം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. കൂടുതല്‍ കടകളില്‍ നിന്നും സമാന രീതിയില്‍ പെട്ടികള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.