2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയില്‍ നിന്നാണ് പ്രതിയെ മീനങ്ങാടി പൊലീസ് പിടികൂടുന്നത്.
കല്‍പ്പറ്റ: വയനാട്ടില്‍ ലഹരിവില്‍പ്പനക്കാരെ ശിക്ഷിച്ച് കോടതി. 1.387 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ചെന്ന കുറ്റത്തിന് പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. മൈലമ്പാടി അപ്പാട് പാറക്കല്‍ മനോജ് (52) നെയാണ് എന്‍ ഡി പി എസ് സ്പെഷ്യല്‍ കോടതിയായ കല്‍പറ്റ അഡിഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. നാര്‍കോട്ടിക് സ്പെഷ്യല്‍ ജഡ്ജി എസ് കെ. അനില്‍ കുമാറാണ് വിധി പ്രഖ്യാപിച്ചത്.
2016 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒന്നര കിലോഗ്രാമോളം കഞ്ചാവുമായി കൃഷ്ണഗിരി വില്ലേജിലെ മധുകൊല്ലിയില്‍ നിന്നാണ് പ്രതിയെ മീനങ്ങാടി പൊലീസ് പിടികൂടുന്നത്. അന്നത്തെ സബ് ഇന്‍സ്പെക്ടറായിരുന്ന എ യു ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റകൃത്യം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ സുധാകരന്‍ ആണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ യു സുരേഷ് കുമാര്‍ ഹാജരായി.
യുവാവിനെ ലഹരിമാഫിയാ സംഘം അക്രമിച്ചു; മുഖ്യ പ്രതി പിടിയിൽ
തിരുവനന്തപുരത്ത് യുവാവിനെ ലഹരിമാഫിയാ സംഘം അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. മംഗലപുരത്തെ സ്വർണ കവർച്ച അടക്കം നിരവധി കേസുകളിൽ പ്രതിയായ വെള്ളൂർ സ്വദേശി ഫൈസി എന്ന ഫൈസലിനെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. കേസിൽ ഇതോടെ മൂന്നു പേർ പിടിയിലായി.
മംഗലപുരം വെള്ളൂർ ചിറത്തലയ്ക്കൽ വീട്ടിൽ ഷെരീഫി (38) നെയാണ് ആയുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. ആഷിക്ക്,അസറുദീൻ, ഫൈസൽ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ്, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആഷിക്. സ്വർണ കവർച്ചയടക്കം നിരവധി മോഷണ, ആക്രമണ കേസുകളിൽ പ്രതിയാണ് ഫൈസല്‍. ഒരാഴ്ച മുൻപ് ആഷിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു പെൺകുട്ടിയുമായി ചേർന്ന് ലഹരി ഉപയോഗിക്കുന്നത് ഷെരീഫ് ഉൾപ്പെടെയുള്ള നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചത് എന്നാണ് പൊലീസ് പറഞ്ഞത്.
