കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയതായി പരിശോധനയിൽ കണ്ടെത്തി.
ചേറ്റുകുഴി: ഇടുക്കി ചേറ്റുകുഴിയിൽ ടിപ്പർ ലോറി ഇടിച്ചു മരിച്ച രണ്ടു വയസുകാരൻറെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. കേസിൽ അറസ്റ്റിലായ ലോറി ഡ്രൈവർ മനോജ് മാത്യുവിനെ ജാമ്യത്തിൽ വിട്ടയച്ചു. ആസാം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻറെയും ഖദീജ ബീഗത്തിന്റെയും മകൻ മറുസ് റബ്ബാരി ആണ് അപകടത്തിൽ മരിച്ചത്.
കുഞ്ഞിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടക്കും. കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയതായി പരിശോധനയിൽ കണ്ടെത്തി.
കുഞ്ഞ് ലോറിക്കു പുറകിൽ നിന്നിരുന്നത് കണ്ടില്ലെന്നാണ് ചോദ്യം ചെയ്യലില്‍ മനസ്സിലായത്. അതിനാൽ മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പോലീസ് നിർദ്ദശ പ്രകാരം സ്റ്റേഷനിലെത്തിയ പ്രതി മനോജ് മാത്യുവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയച്ചു.
