ചേർത്തല: കുളത്തിൽ വീണ് കുഞ്ഞ് മരിച്ചു. നഗരസഭ മൂന്നാം വാർഡിൽ പുതുവൽ നികർത്തിൽ വിനീഷ് - അനുപമ ദമ്പതികളുടെ രണ്ടേകാൽ വയസുള്ള മകൻ അദ്വൈത് (അപ്പു) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10.30ന് മനോരമക്കവല കുരിശടിയ്ക്ക് കിഴക്ക് വശം അനുപമയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിടിനടുത്തുള്ള മീൻ വളർത്തുന്ന കുളത്തിൽ വീണുകിടക്കുകയായിരുന്നു. തുടർന്ന് ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.