നാദാപുരം: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം വളയം  ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകൾ ഫാത്തിമ അമാനിയ (2) ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപ്  കളിച്ചുകൊണ്ടിരിക്കെ കുട്ടി  ബാറ്ററി എടുത്തു വിഴുങ്ങുകയായിരുന്നു. എന്നാൽ രക്ഷിതാക്കൾക്ക് ഇത് മനസിലായിരുന്നില്ല. 

രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടർന്ന്  ഡോക്‌ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തിൽ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസിലായത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നേരത്തെ കുട്ടിയുടെ സഹോദരൻ മുഹമ്മദ് റിഷാദ് പുഴയിൽ  കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞിരുന്നു. മാതാവ്: ശരീഫ . സഹോദരങ്ങൾ: റാസിൻ റഷീദ് (വിദ്യാർഥി, ചെറുമോത്ത് എംഎൽപി സ്കൂൾ), പരേതനായ മുഹമ്മദ് റിഷാദ്.