ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലിൽ കാണാതായി. ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുൽ കൃഷ്ണയെ ആണ് കാണാതായത്. തൃശൂർ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടി അമ്മയ്ക്കൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചിൽ തുടരുന്നു.