കോഴിക്കോട്‌: നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട്‌ യുവാക്കൾ കോഴിക്കോട് പിടിയിൽ. കെ പി മുഹമ്മദ്‌ നാജി(22), കെ ആഷിദ്‌(28) എന്നിവരെയാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ മാങ്കാവ്‌ ബൈപ്പാസിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന്‌ 1.17 ഗ്രാം എംഡിഎംഎയാണ്‌ പിടിച്ചെടുത്തത്‌. കസബ പൊലീസ്‌ എസ്‌ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.