Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി.  തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയിൽ  ആണ് സംഭവം.

Two young men who went swimming in the sea with friends have gone missing
Author
Kerala, First Published Aug 27, 2021, 10:23 PM IST

തിരുവനന്തപുരം: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ യുവാക്കളെ കാണാതായി.  തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയിൽ  ആണ് സംഭവം.  ആറ്റിങ്ങൽ സ്വദേശി അഖിൽ, കടയ്ക്കൽ സ്വദേശി രാഹുൽ എന്നിവരെ ആണ് കാണാതായത്.

ഇവർക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു. വിവരം അറിയിച്ച ഉടൻ അയിരൂർ പൊലീസും  അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നാളെ വീണ്ടും തെരച്ചിൽ നടത്തുമെന്ന് ഫയർഫോഴ്സും , അയിരൂർ പൊലീസും പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios