ആലപ്പുഴ:  മോഷണ വണ്ടിയുമായി വന്ന ഫ്രീക്കന്‍മാര്‍  പൊലീസിന്‍റെ വാഹന പരിശോധനയിൽ കുടുങ്ങി. നഗരപരിധിയില്‍ കൈചൂണ്ടിമുക്കിന് സമീപമാണ് വാഹനപരിശോധനയ്ക്കിടയില്‍ യുവാക്കള്‍ പിടിയിലായത്. പൊലിസിനെ കണ്ടപ്പോല്‍ വണ്ടി നിര്‍ത്താതെ പോയ ഇവരെ പിന്തുടര്‍‌ന്ന് പിടികൂടുകയായിരുന്നു

യുവാക്കളെ തടഞ്ഞു നിര്‍ത്തുകയും വണ്ടി പരിശോധിച്ചപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്.  ഇതിൽ അഖിൽ , അജയ് എന്നിവർ വന്ന പള്‍സര്‍  ബൈക്കിന്റെ നമ്പർ പരിശോധിച്ചപ്പോൾ അത് വേറെ വണ്ടിയുടെതാണ് എന്ന് മനസിലാക്കി. ഇതോടെ യുവാക്കളെ സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടു വന്ന് കൂടുതൽ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍  ബൈക്ക് വണ്ടാനം മെഡിക്കൽ കോളേജിൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന് വെളിപ്പെടുത്തി.

മോഷണത്തിന്  മറ്റു രണ്ടു പേരും കൂടെ ഉണ്ടായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി.  അതുമായി ബന്ധപ്പെട്ട്  എല്ലാവരുടെയും വീട്ടിൽ പരിശോധന നടത്തിയതിൽ അജയ് എന്ന ആളുടെ വീട്ടിൽ നിന്നും മോഷ്ടിച്ച ഡ്യൂക്കും കണ്ടെത്തി. കൂടുതൽ വാഹന മോഷണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലിസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.