പത്തനംതിട്ട നാരങ്ങാനം സ്വദേശി നിഥിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്.
പത്തനംതിട്ട: തിരുവല്ല മനക്കച്ചിറയിലെ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. പത്തനംതിട്ട നാരങ്ങാനം സ്വദേശി നിഥിന്‍(21), തിരുവല്ല മാഞ്ഞാടി സ്വദേശി ഗോകുല്‍(21) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച വൈകിട്ട് നാലര മണിയോടെ മണിമലയാറ്റിൽ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുൽ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് ഗോകുലിനെ രക്ഷിക്കാനിറങ്ങിയ നിഥിനെയും ഒഴുക്കിൽപ്പെട്ട് കാണാവുകയായിരുന്നു.
