ണർകാട് പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. 

കോട്ടയം: മണർകാട് പോക്സോ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. അയർക്കുന്നം അമയന്നൂർ സ്വദേശി മഹേഷ് സോമൻ, കൂരോപ്പട സ്വദേശി കണ്ണൻ എന്നിവരെയാണ് പിടികൂടിയത്. മണർകാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് വീട്ടിൽ ചെന്നതായിരുന്നു മഹേഷും കണ്ണനും. 

ഗൃഹനാഥൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാളുടെ പ്രായപൂർത്തിയാകാത്ത മകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. നോട്ടുബുക്കിൽ അശ്ലീല വാക്കുകൾ എഴുതി പെൺകുട്ടിക്ക് നൽകുകയായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് മണർകാട് പൊലീസ് കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ മഹേഷിനെയും കണ്ണനെയും റിമാൻഡ് ചെയ്തു.

ഇൻബോക്സിൽ കിട്ടിയാൽ ഉടനെ ഡിലീറ്റ് ചെയ്യണം, അല്ലെങ്കിൽ ശക്തമായ നടപടി; ഇത് ഗുരുതരമായ പ്രശ്നമെന്ന് സുപ്രീം കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം