56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.
ചേർത്തല: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി് രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് അർത്തുങ്കൽ പൊലീസിന്‍റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കൽ ജോസഫ് ഷാൻജിൻ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂൾ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.എറണാകുളത്തുനിന്നും ബൈക്കിൽ ചേർത്തല, അർത്തുങ്കൽഭാഗത്ത് ചെറുകിട വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഒരു കുപ്പിക്ക് 7000 മുതൽ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
പരിശീലന സമയത്ത് മോശം പെരുമാറ്റം; ഇടുക്കിയില്‍ കായികാധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍
ഇടുക്കി: ഇടുക്കിയില്‍ കായികാധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു. വഴിത്തലയിലാണ് വിദ്യാര്‍ത്ഥിനകളോട് ലൈംഗിക അതിക്രമണം കാട്ടിയ അധ്യാപകനെ പൊലീസ് പൊക്കിയത്. കോതമംഗലം സ്വദേശി ജീസ് തോമസാണ് അറസ്റ്റിലായത്. ക്ലാസ് മുറിയില്‍ വച്ചും കായിക പരിശീലനം നടക്കുന്ന സമയങ്ങളിലും ഇയാള്‍ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയിരുന്നു.
കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് ജീസ് തോമസിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷം പോക്സോ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
