തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ടയറുകൾ മോഷണം പോയി. ഏഴു ദിവസത്തെ അവധിക്ക് ശേഷം കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ അംഗങ്ങൾ ഇന്ന് രാവിലെ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്.

നാല് ടയറുകൾ കാണാതായി.അതിൽ രണ്ട് പഴയ ടയറുകൾ ഇട്ടിട്ടു പോവുകയും രണ്ട് ടയറുകളുടെ നട്ടും ബോൾട്ടും അവിടെ ഉപേക്ഷിച്ചു പോയതായുമാണ് കണ്ടെത്തിയത്. താവൂക്ക് കല്ലുകളിൽ വാഹനം താങ്ങി നിർത്തിയ നിലയിലായിരുന്നു. ഉടൻ തന്നെ പഞ്ചായത്ത് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തുകയും ചെയ്തു. പഞ്ചായത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ദീർഘനാളായി ചേരിത്തിരിവിലാണ്. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു