തിരുവനന്തപുരത്ത് യൂബർ ഡ്രൈവറായ കരകുളം സ്വദേശി അരുൺ രാജിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും ഫോണും കവർന്ന സംഭവത്തിൽ ആറംഗ സംഘം അറസ്റ്റിൽ. ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.   

തിരുവനന്തപുരം: ഊബർ ഡ്രൈറെ തട്ടികൊണ്ടുപോയി മർദ്ദിച്ച് പണം കവർന്ന സംഘം അറസ്റ്റിൽ. കരകുളം സ്വദേശി അരുൺ രാജിനാണ് മർദനമേറ്റത്. സംഭവത്തിൽ ഉള്ളൂർ പണയിൽ വീട്ടിൽ വിഷ്ണു (31), ഇടവാക്കോട് സജി ഭവനിൽ ജിത്ത് (28), ചേഞ്ചേരി ലക്ഷം വീട്ടിൽ ജിഷ്ണു (24), കല്ലിയൂർ കുളക്കോട്ടുകോണം കുന്നുംപുറത്ത് വീട്ടിൽ യദു (18), നാലാഞ്ചിറ അക്ഷയ ഗാർഡനിൽ ജിതിൻ (31, കാപ്പിരി ജിതിൻ), ശ്രീകാര്യം ചെറുവയ്ക്കൽ ചാമവിള വീട്ടിൽ സൂരജ് (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇടവാക്കോടുനിന്ന് അരുൺ രാജിൻ്റെ വാഹനം രണ്ടുപേർ ചേർന്ന് ഓട്ടം വിളിച്ചു. കുറച്ചു ദൂരം സഞ്ചരിച്ചതിന് പിന്നാലെ മറ്റുള്ളവരും വഴിയിൽ നിന്ന് കയറി. ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ സംഘം വാഹനം നിർത്താൻ ആവശ്യപ്പെടുകയും അരുൺ രാജിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്ന ആറായിരം രൂപയും ഫോണും ഉൾപ്പടെ കവർന്നു. ഇതിനിടെ അരുൺ രാജ് ഉച്ചത്തിൽ നിലവിളച്ചതോടെ പ്രതികൾ രക്ഷപെട്ടു. മുഖത്തും ശരീരത്തിലും ആഴത്തിൽ മുറിവേറ്റടെ മെഡിക്കൽ കോളെജ്ആ ശുപത്രിയിൽ ചികിത്സതേടി. പിന്നാലെയാണ് മണ്ണന്തല പൊലീസിൽ പരാതി നൽകിയത്.സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.