പൂച്ചാക്കൽ: യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരുന്പളം പഞ്ചായത്തിൽ എഴാം വാർഡിൽ വട്ടക്കാട്ട് കുന്നേൽ ബാബുവിന്റെ മകൻ വിപിൻദാസ് (27)ന്റെ മൃതദേഹമാണ് അരൂർ കളത്തിൽ ക്ഷേത്രത്തിന് സമീപമുള്ള റെയിൽവേ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ആയിരുന്നു സംഭവം. വിപിൻ ദാസ് എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവർ ആണ്.