Asianet News MalayalamAsianet News Malayalam

നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് അനുകൂലം, 'ഇത് പ്രതീക്ഷിച്ച വിധി', ലോകായുക്തക്കെതിരെ യൂഡിഎഫ് കൺവീനർ

സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്ന് ചെന്നിത്തലയും പറഞ്ഞു

UDF convener MM Hassan against CM Pinarayi Vijayan and Lokayukta on chief ministers relief fund issue asd
Author
First Published Nov 13, 2023, 6:09 PM IST | Last Updated Nov 13, 2023, 6:13 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ യൂ ഡി എഫ് കൺവീനർ എം എം ഹസൻ രംഗത്ത്. ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്നാണ് യൂ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസൻ ചൂണ്ടികാട്ടി.

വാഹനമോടിക്കുന്നവരെ, പുക പരിശോധന സർട്ടിഫിക്കറ്റിന്‍റെ കാര്യത്തിലെ സംശയങ്ങൾക്കെല്ലാം ഇതാ ഉത്തരം!

അതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടക്കമുള്ളവരും ലോകായുക്ത വിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നാണ് ചെന്നിത്തല പറഞ്ഞത്. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

ക്രമക്കേട് ഉണ്ടെന്ന് സമ്മതിക്കുന്ന ലോകായുക്ത  കണ്ടെത്തൽ ഉണ്ടായിട്ടും സ്വജനപക്ഷപാതം ഉണ്ടായില്ലെന്ന വാദം മുൻനിർത്തി ഹർജി തള്ളിയത് വിചിത്രമാണ്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ് വിധിയെന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിക്കെതിരായ കേസ് നിർണ്ണായകഅവസ്ഥയിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി നൽകിയ അത്താഴ വിരുന്നിൽ ജഡ്ജിമാർ പങ്കെടുത്തപ്പോൾത്തന്നെ കേസിന്‍റെ വിധി ഇത്തരത്തിൽ ആകുമെന്ന് അന്ന് താൻ പറഞ്ഞതാണ്. ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്നാണ് ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചത്. സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ആര്‍ എസ് ശശികുമാര്‍ ആരോപിച്ചു. ലോകായുക്ത കുരയ്ക്കുക മാത്രമല്ല കടിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞത്. ഇപ്പോള്‍ ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്. ഉപലോകായുക്തമാർക്ക് ഭാവിയിൽ പ്രയോജനം ലഭിക്കുമെന്നും ഹർജിക്കാരൻ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios