തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തിൽ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിൻ വിനോദ് (5) ആണ് മരിച്ചത്. 

തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തിൽ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിൻ വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കേരളപ്പിറവി ദിനത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിൻ. 

Add Asianetnews as a Preferred SourcegooglePreferred

പരിപാടികൾ അവസാനിച്ച ശേഷം ബാഗ് എടുക്കാൻ ക്ലാസിലേക്ക് പോയ വിവിൻ കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കൾ അറിയിച്ചു. ടീച്ചർ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടൻ തന്നെ വിവിനെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാൻ കഴിയൂവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. പോസ്റ്റ്‌മാർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വിവിന്റെ മരണത്തെ തുടർന്ന് ഇന്ന് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിന് അവധി ആണെന്ന് അധികൃതർ അറിയിച്ചു.