കോഴിക്കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്കൂട്ടർ ഓടിച്ച അനൂപ് ലാലിന് ഗുരുതരമായി പരുക്കേറ്റു. താമരശേരി കാരാടി യു പി സ്കൂളിലെ യു കെ ജി വിദ്യാർത്ഥി കൃഷ്ണ കെ ലാൽ
കോഴിക്കോട്: മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ താമസിക്കുന്ന (താമരശ്ശേരി വൈറ്റ് മാർട്ട് ജീവനക്കാരൻ), കുന്ദമംഗലം ആനപ്പാറയിൽ അനൂപ് ലാലിന്റെ മകൻ കൃഷ്ണ കെ. ലാൽ (6) ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ച അനൂപ് ലാലിന് ഗുരുതരമായി പരുക്കേറ്റു. താമരശേരി കാരാടി യു പി സ്കൂളിലെ യു കെ ജി വിദ്യാർത്ഥി കൃഷ്ണ കെ ലാൽ. മാതാവ്: അഖില, സഹോദരി: അനർഘ. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ താമരശേരി യു പി സ്കൂളിൽ പൊതുദർശനത്തിനു ശേഷം മരണാനന്തര കർമ്മങ്ങൾ ബാലുശ്ശേരി പനങ്ങാട് മാതൃഗൃഹത്തിൽ നടന്നു.