കോഴിക്കോട്: ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ സ്നേഹനാണയം പദ്ധതിയിലൂടെ ചാർട്ടേഡ് വിമാനത്തിൽ സ്നേഹയാത്രയ്ക്ക് അവസരമൊരുക്കുന്നു.
ദുബായിൽ സാമൂഹിക പ്രവർത്തകൻ ആയ റയീസ് പൊയിലുങ്കലിന്റെ സഹായത്തോടെ ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്ക് നാല് വിമാനങ്ങൾ ഉള്ളിയേരിയിലെ പ്രവാസികൾക്കായി സ്നേഹയാത്ര നടത്തും.

ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് യാത്ര സൗകര്യം ഒരുങ്ങുക. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ എല്ലാ നിബന്ധനകൾക്ക് വിധേയമായാണ് യാത്ര. ചാർട്ടേർഡ് ഫ്ലൈറ്റിൽ ടിക്കറ്റ് ലഭിക്കുവാൻ https://forms.gle/u1JjD46rBNwiV2Y38 എന്ന ലിങ്കിൽ ക്ലിക് ചെയ്ത് രജിസ്റ്റർ ചെയ്യുക.

ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് https://cgidubai.gov.in/covid_register/  എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 00971552692869, 0555392757, 9947255621 ഏന്നീ നമ്പറുകളിലോ pravasisnehananayam@gmail.com എന്ന മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.