വെടിക്കെട്ട്‌ നടത്തിപ്പുകാരന് പുറമേ നാലു ക്ഷേത്ര ഭാരവാഹികൾക്കും എതിരെയാണ് കേസ് എടുത്തിട്ടുണ്ട്. ചങ്ങരംകുളം പോലീസ് ആണ് കേസ് എടുത്തത്. 

മലപ്പുറം ചങ്ങരംകുളത്ത് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര വേളയാട്ട് നരസിംഹ മൂര്‍ത്തി ക്ഷേത്ര ഭാരവാഹികളായ രാജന്‍, ദാസന്‍, സുബ്രഹ്മണ്യന്‍, വേലായുധന്‍, വെടിക്കെട്ട് കരാറുകാരനായ വരാപ്പുഴ സ്വദേശി ജെന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എക്സ്പ്ലോസീവ് വകുപ്പുള്‍പ്പെടെ ചുമത്തിയാണ് ചങ്ങരംകുളം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.ചങ്ങരം കുളം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ രാത്രിയിലായിരുന്നു ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായി പളളിക്കര പാടത്ത് വെച്ച് വെടിക്കെട്ട് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്