വാര്‍ഡിലും ഐസിയുവിലും കാരണമറിയാത്ത അതിരൂക്ഷ ഗന്ധം, വണ്ടാനം മെഡിക്കൽ കോളേജിൽ ഭീതി, ഫയര്‍ഫോഴ്സ് ശുചീകരിച്ചു
രോഗികളേയും ജീവനക്കാരേയും ഭീതിയിലാഴ്ത്തി മെഡിക്കൽ കോളേജിലെ ട്രോമാ വാർഡിലും ഐസിയുവിലും അതിരൂക്ഷഗന്ധം
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ട്രോമാ വാർഡിലും ഐസിയുവിലും അതി രൂക്ഷമായ ഗന്ധം. രോഗികളും ജീവനക്കാരുമടക്കം ഭീതിയിലായി. വാർഡിൽ നിന്ന് രോഗികളെ മാറ്റി. ഐ സി യുവിലും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം. ഉച്ചക്ക് 12.30 ഓടെയാണ് വാർഡിൽ അതിരൂക്ഷമായ ഗന്ധം അനുഭവപ്പെട്ടത്.
അൽപ്പ സമയം കഴിഞ്ഞപ്പോൾ ഐ സി യുവിലും ഇതേ ഗന്ധം അനുഭവപ്പെട്ടു. ഉടൻ തന്നെ വാർഡിലെ 20 ഓളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നായി 3 യൂണിറ്റ് ഫയർ ഫോഴ്സെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഐ സി യുവിൽ 7 രോഗികളും 10 ഓളം ജീവനക്കാരുമുണ്ടായിരുന്നു. ഐ സി യുവിലെ അത്യാസന്ന നിലയിലായ രോഗികളെ മാറ്റാൻ കഴിയുമായിരുന്നില്ല.
ഇതിനാൽ ഐ സി യുവിൽ നിറഞ്ഞു നിന്ന വായു പ്രത്യേകം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് കളഞ്ഞു. ഇതിന് ശേഷം വാർഡിലെയും ഐ സി യുവിലെയും ഗ്യാസ് സിലിണ്ടറുകൾ പരിശോധിമെങ്കിലും ഇതിൽ ചോർച്ചയില്ലെന്ന് കണ്ടെത്തി. ഐ സി യുവിലെ എ സി പരിശോധിച്ചെങ്കിലും ഇതിലും തകരാറ് കണ്ടെത്തിയില്ല.
വാർഡും ഐ സി യും ശുചീകരിക്കുന്ന എക്കോ ഷീൽഡ് എന്ന ലായനിയുടെ അളവ് കൂടിപ്പോയതാകാം രൂക്ഷമായ ഗന്ധത്തിന് കാരണമായതെന്ന് കരുതുന്നു. പിന്നീട് ഈ ഗന്ധം അനുഭവപ്പെട്ടില്ല. ഒന്നര മണിക്കൂറോളം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇവിടെ രക്ഷാ പ്രവർത്തനം നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവർ വ്യക്തമാക്കി.
ഫുട്‍പാത്തിലൂടെ ടൂവീലർ ഓടിക്കാറുണ്ടോ നിങ്ങൾ? എട്ടിന്‍റെ പണി വണ്ടി വിളിച്ചുവരുന്നുണ്ടെന്ന് പൊലീസ്!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം