കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ രണ്ടാം  വളവിനു താഴെയായി മൃതദേഹം കണ്ടെത്തി. കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ജീവനക്കാരാണ് നിരീക്ഷണത്തിതിനിടെ മൃതദേഹം കണ്ടെത്തുതുന്നത്. ദേശീയപാതയിൽ നിന്നും നൂറ് മീറ്റർ അകലെയായാണ് മൃതദേഹം കാണുന്നത്.

മൃതദേഹത്തിന്  കുറച്ചു ദിവസങ്ങൾ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം, കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിവാരത്ത് നിന്നും താമരശ്ശേരിയിൽ നിന്നുള്ള പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി.