തുടർന്ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കുഴൽമന്ദം പൊലീസ് അറിയിച്ചു. 

പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ദേശീയപാതയ്ക്ക് അടുത്ത് 30 വയസ്സു പ്രായം തോന്നിക്കുന്നയാളെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഇന്നോവ ഓടിച്ച ആലത്തുരിലെ അധ്യാപകൻ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. അധ്യാപകനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കുഴൽമന്ദം പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona