Asianet News MalayalamAsianet News Malayalam

മം​ഗലപ്പുഴ പാലത്തിൽ നിന്ന് അജ്ഞാതൻ പുഴയിലേക്ക് ചാടി, തിരച്ചിൽ തുടരുന്നു

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാൾ പുഴയിലേക്ക് എടുത്തുചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

unidentified man jumped in to river in aluva
Author
First Published Sep 10, 2022, 5:47 PM IST

ആലുവ: ആലുവ ദേശീയപാതയിൽ മംഗലപ്പുഴ പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെത്താനായി ഫയർഫോഴ്സ് തിരച്ചിൽ തുടങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇയാൾ പുഴയിലേക്ക് എടുത്തുചാടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

മലപ്പുറത്ത് മകളും രക്ഷിക്കാനിറങ്ങിയ അമ്മയും മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് ഓണാഘോഷത്തിനെത്തിയവർ

 

മലപ്പുറം : മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഒരു കുട്ടി രക്ഷപ്പെട്ടു. കുന്നംകുളം സ്വദേശി ഷൈനി മകള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആശ്ചര്യ എന്നിവരാണ് ഒതളൂരില്‍ പാടശേഖരത്തില്‍ മുങ്ങിമരിച്ചത്. ഒതളൂരിലെ തറവാട് വീട്ടില്‍ ഓണാവധിക്ക് എത്തിയതായിരുന്നു കുടുംബം. മകള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അമ്മ. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയാണ് നിലവിളിച്ച് സമീപത്തുള്ള ആളുകളെ കൂട്ടിയത്. മൃതദേഹങ്ങള്‍ പുറത്തെടുത്ത് തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

read more ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെട്ട പള്ളിയോടം മറഞ്ഞു, പതിനേഴുകാരനെ കാണാതായി

അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു

ആലപ്പുഴ : അച്ചൻകോവിലാറിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പ്ലസ് ടു വിദ്യാർത്ഥി ആദിത്യൻ, ചെറുകോൽപ്പുഴ സ്വദേശി വിനീഷ് എന്നിവരാണ് മരിച്ചത്. രണ്ട് പേരെ കാണാതായി. മാവേലിക്കര വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

തർക്കമൊഴിയാതെ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, വോട്ടർപട്ടിക പുറത്തുവിടൂവെന്ന് ഒരു പക്ഷം, വഴങ്ങാതെ നേതൃത്വം

പള്ളിയോടം അച്ചൻകോവിലാർ ചുറ്റിയ ശേഷമാണ് ആറൻമുളയിലേയ്ക്ക് പുറപ്പെടുന്നത്. ഇതിനായി വലിയ പെരുംപുഴ കടവിൽ നിന്ന് പുറപ്പെട്ട ഉടൻ ദിശതെറ്റി മറിയുകയായിരുന്നു. കാണാതായവർക്കായി നേവിയും ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.

പരിധിയിൽ കൂടുതൽ ആളുകൾ കയറിയതോടെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെടുകയായിരുന്നുവെന്നാണ് 
പള്ളിയോടത്തിലുണ്ടായിരുന്ന അതുൽ എന്നയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അച്ചൻകോവിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. ഇതിനൊപ്പം അടിയൊഴുക്കും ഉണ്ടായതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. സാധാരണ 61 പേരാണ് പള്ളിയോടത്തിൽ കയറുന്നത്. യാത്രക്ക് മുന്നോടിയായുള്ള വലം ചുറ്റുന്ന ചടങ്ങിനായതിനാൽ കൂടുതലാളുകൾ തളളിക്കയറി. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. യാത്ര തുടങ്ങി എല്ലാവരും ഇരിക്കും മുമ്പേ തന്നെ വള്ളം കീഴ്മേൽ മറിഞ്ഞുവെന്നും അതുൽ വിശദീകരിച്ചു. അപകടം എങ്ങനെയുണ്ടായെന്ന് വിശദമായി പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ, മന്ത്രി പി പ്രസാദ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios