വീടിൻ്റെ പോർച്ചിൽ കിടന്ന ഇന്നോവ കാറും, വീടിന് മുൻപിൽ റോഡിൽ കിടന്ന സുഹൃത്തിൻ്റെ ഫോക്സ് വാഗൺ കാറുമാണ് തല്ലിതകർത്തത്. 

കായംകുളം: മൂന്നംഗ സംഘം റിട്ടേർഡ് കോളേജ് അധ്യാപകൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കാറുകൾ തല്ലിതകർത്തു. കുറ്റിത്തെരുവ് പട്ടിരേത്ത് സോമനാഥപിള്ളയുടെ വീട്ടിലായിരുന്നു സംഭവം. എംഎസ്എം കോളേജ് റിട്ടേർഡ് വൈസ് പ്രിൻസിപ്പളായിരുന്നു ഇദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ മൂന്നംഗം സംഘമാണ് അക്രമം നടത്തിയത്. വീടിൻ്റെ പോർച്ചിൽ കിടന്ന ഇന്നോവ കാറും, വീടിന് മുൻപിൽ റോഡിൽ കിടന്ന സുഹൃത്തിൻ്റെ ഫോക്സ് വാഗൺ കാറുമാണ് തല്ലിതകർത്തത്. 

ഇരു വാഹനങ്ങളുടെയും ഗ്ലാസുകൾ തകർത്തു. സംഘത്തിൽപ്പെട്ടവർ മുഖം മറച്ചിരുന്നതായി വീട്ടുകാർ പറയുന്നു. മീറ്റർ പലിശ ഇടപാടുമായിബന്ധപ്പെട്ട സംഘമാണ് അക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.