തിരുവനന്തപുരം: കാഞ്ഞിരംകുളത്തെ മൗണ്ട് കാർമ്മൽ സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഒരു ബസിന് തീവയ്ക്കുകയും അഞ്ച് ബസുകൾ അടിച്ചുതകർക്കുകയും ചെയ്തു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ല.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. സിസിടിവി പ്രവർത്തിക്കാത്തതിനാൽ ആരാണ് അകത്ത് കയറിയതെന്ന് കണ്ടെത്താനായില്ല. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് അകത്ത് കടന്ന സംഘം തീയിട്ട ബസ് പൂർണ്ണമായി കത്തി നശിച്ചു. ബസുകൾ തകർത്തെങ്കിലും മറ്റ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്കൂളിന് പിൻഭാഗത്തെ മതിലെ അടയാളങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടുത്ത കാലത്ത് കാഞ്ഞിരംകുളം ഭാഗത്ത് സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങൾ പതിവാണെന്ന് പൊലീസ് പറയുന്നു.