മലപ്പുറം: കീഴ്ശേരിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിനു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ അജ്ഞാതർ കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കുഴിഞ്ഞിളം മേമാടൻ അബ്ദുസലാമിന്റെ സ്കൂട്ടറാണ് അജ്ഞാതർ അഗ്നിക്കിരയാക്കിയത്.   

സംഭവത്തിന് പിന്നിൽ ലഹരി മാഫിയ ആണന്ന് സംശയിക്കുന്നതായി അബ്ദുസലാം പറഞ്ഞു. ലഹരി മാഫിയക്കെതിരെ കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിൽ യോഗം ചേർന്നിരുന്നു. പുലർച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ കണ്ടത് വണ്ടി മുഴുവനായി കത്തിയതായിരുന്നു. സമീപത്ത് നിന്ന് കത്തിക്കാനുപയോഗിച്ച തീപെട്ടി കൊള്ളിയും പെട്രോൾ കാനും കണ്ടത്തിയിട്ടുണ്ട്. കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.