പുതുപ്പള്ളിയിലെത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എൻഎസ്എസ് പ്രവർത്തകർക്ക് ഗണേശ വിഗ്രഹം സമ്മാനിച്ചു
മണ്ഡലത്തിൽ പ്രചാരണം നടത്തുന്ന എൻ എസ് എസ് ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്

കോട്ടയം: എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശ വിഗ്രഹം സമ്മാനിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. പുതുപ്പള്ളിയിൽ ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മണ്ഡലത്തിലെത്തിയപ്പോളാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശ വിഗ്രഹം സമ്മാനിച്ചത്. മണ്ഡലത്തിൽ പ്രചാരണം നടത്തുന്ന എൻ എസ് എസ് ഭാരവാഹികൾക്കൊപ്പം ഉച്ചഭക്ഷണവും കഴിഞ്ഞാണ് മന്ത്രി മടങ്ങിയത്.
ഇന്ത്യ @ 77: സമസ്ത മേഖലയിലും വികസനവും മാറ്റത്തിന്‍റെ അതിവേഗവും കണ്ട മാന്ത്രിക ദശകം; കുറിപ്പ്
ഗണപതി എന്നത് ഒരു മിത്ത് ആണെന്ന കേരള നിയമസഭ സ്പീക്കറുടെ പരാമർശം അടുത്ത കാലത്ത് ഏറെ പ്രതിഷേധമുയർത്തിയിരുന്നു. ഭക്തജനങ്ങളുടെ വികാരം വൃണപ്പെടുത്തിയ പരാമർശത്തിന്‍റെ പേരിൽ സ്പീക്കർ മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ എസ് എസ് സംസ്ഥാന വ്യാപകമായി നടത്തിയ നാമ ജപ ഘോഷയാത്രയിൽ സ്ത്രീകളടക്കം വൻ ഭക്തജന പങ്കാളിത്തമുണ്ടായി. എന്നാൽ നാമ ജപ ഘോഷയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് എൻ എസ് എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാർ അടക്കമുള്ള നേതാക്കൾക്കെതിരെ സർക്കാർ കേസെടുത്തിരുന്നു. പ്രസ്തുത നടപടിക്കെതിരേയും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്.
ഈ പശ്ചാത്തലത്തിൽ എൻ എസ് എസ് പ്രവർത്തകർക്ക് ഗണേശ വിഗ്രഹം സമ്മാനിച്ച രാജീവ് ചന്ദ്രശേഖറിന്‍റെ നടപടി ഏറെ പ്രതീകാത്മകമാണ്. ശബരിമല മുതൽ പത്മനാഭസ്വാമി ക്ഷേത്രം വരെ എല്ലാ വിഷയങ്ങളിലും ഭക്തജനങ്ങളുടെ വികാരങ്ങൾക്കും ആചാരങ്ങൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന നിലപാടാണ് രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വയ്ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കുകയാണ് മുന്നണികൾ. മൂന്നാംഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി വീണ്ടും മണ്ഡലത്തിലെത്തും. എ കെ ആന്റണിയും ശശി തരൂർ എം പിയും വരുംദിവസങ്ങളിൽ യു ഡി എഫ് ക്യാമ്പിന് ആവേശം പകരും. കേന്ദ്രമന്ത്രി വി മുരളീധരൻ ബി ജെ പി സ്ഥാനാർഥിക്കായി വിവിധ പഞ്ചായത്തുകളിൽ കുടുംബയോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കും.