ആലപ്പുഴ: അരൂർകുമ്പളം പാലത്തിൻറെ തെക്കേക്കരയിൽ അരൂർ പ്രദേശത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ അജ്ഞാതനായ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഏകദേശം 40 വയസ് പ്രായം തോന്നിക്കും. വെളുത്ത നിറവും 5 അടി പൊക്കവും ഉണ്ട്. കറുത്ത ടീ ഷർട്ടും പൂക്കളുടെ ചിത്രമുള്ള നിക്കറുമാണ് വേഷം. 

Read more: വീട്ടുകാർ ഉപേക്ഷിച്ചു, കടത്തിണ്ണയില്‍ കഴിഞ്ഞ വയോധികന് അഭയമൊരുക്കി ജനസേവന കേന്ദ്രം

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് അരൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സിഐ അരുൺ അറിയിച്ചു.

Read more: പോത്തിനെ മോഷ്ടിച്ച് വില്പന നടത്തുന്ന ഇറച്ചി കടക്കാരനെ പൊലീസ് പിടികൂടി; കുടുക്കിയത് സിസിടിവി