ആലപ്പുഴ: എഴുപുന്ന പഞ്ചായത്തിൽ നീണ്ടകരയിൽ മുഖംമൂടി ധരിച്ച് വടിവാളുമായി അജ്ഞാതൻ വിലസുന്നു. രണ്ടാഴ്ചക്കാലമായി വളർത്തു നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്തും വടിവാളിനു വെട്ടിയും അഞ്ജാതൻ കൊല ചെയ്യുന്നുണ്ട്. ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. 

സംഭവവുമായി ബന്ധപ്പെട്ട് വളർത്തുമൃഗങ്ങളെ കൊല്ലുക, പരിക്കേൽപ്പിക്കുക എന്നീ കുറ്റകൃത്യങ്ങൾക്കുള്ള സെക്ഷൻ ഉൾപ്പെടുത്തി അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചേർത്തല ഡിവൈഎസ്‌പി കെ ജി ലാൽ നേതൃത്തം നൽകുന്ന സംഘം പട്രോളിങ്ങും നാട്ടുകാരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.

രാത്രി കാലത്ത് ഭയം മൂലം വീടിനു പുറത്തേക്കു ആരും ഇറങ്ങുന്നില്ല. രാത്രിയിൽ അഞ്ജാതനെ കണ്ടവരുമുണ്ട്.  മുഖം മൂടി ധരിച്ച് വാളുമായി നില്ക്കുന്നതാണ് കണ്ടതെന്ന് ചിലര്‍ പറയുന്നു.