Asianet News MalayalamAsianet News Malayalam

വാതിലിലും ജനലിലും തട്ടി ശബ്ദമുണ്ടാക്കും;ടാപ്പ് തുറന്നിട്ട് കടന്നുകളയും; ആളെ കണ്ടെത്താതെ പൊലീസും

വന്യമൃഗശല്യത്തിന് പുറമേ അക്രമികളേക്കുറിച്ചുള്ള ഭീതിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. വീട്ടിലെത്തിയ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കിയെന്ന് മാത്രമല്ല, പുറത്തുള്ള പൈപ്പ് തുറന്ന് ഇട്ട ശേഷമാണ് കടന്നുകളഞ്ഞത്. 

unknown people create disturbance and fear in nadavayal village in wayanad after twin murder
Author
Kayakkunnu, First Published Aug 12, 2021, 6:39 AM IST

രാത്രി കാലങ്ങളില്‍ മുറ്റത്ത് അജ്ഞാതര്‍, അക്രമികളോ മോഷ്ടാക്കളോ ആണെന്ന ഭീതിയില്‍ പുറത്തിറങ്ങാനാവാതെ വയനാട്ടിലെ ഈ ചെറുഗ്രാമം. പനരത്ത് നിന്ന് ബത്തേരി പാതയിലുളള കായക്കുന്നില്ലാണ് രാത്രികാലത്ത് അജ്ഞാതരെത്തുന്നത് പതിവായിരിക്കുന്നത്. വന്യമൃഗശല്യത്തിന് പുറമേ അക്രമികളേക്കുറിച്ചുള്ള ഭീതിയില്‍ കൂടി കഴിയേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

വയനാട് ഇരട്ടക്കൊല: മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം, വെട്ടിയത് മുഖംമൂടി സംഘമെന്ന് മരണമൊഴി

തിങ്കളാഴ്ച രാത്രി കായക്കുന്ന് ബസ് സ്റ്റോപ്പിന് സമീപമുള്ള വടക്കേ കണ്ണമംഗലത്ത് ജോസിന്‍റെ വീട്ടിലെത്തിയ അജ്ഞാതര്‍ വാതിലിലും ജനലിലും അടിച്ച് ശബ്ദമുണ്ടാക്കിയെന്ന് മാത്രമല്ല, പുറത്തുള്ള പൈപ്പ് തുറന്ന് ഇട്ട ശേഷമാണ് കടന്നുകളഞ്ഞത്. പൈപ്പില്‍ നിന്ന് വെള്ളം പോകുന്നതറിഞ്ഞ് പുറത്തിറങ്ങുന്നവരെ ആക്രമിക്കുകയായിരുന്നോ ഇവരുടെ ലക്ഷ്യമെന്നാണ് സംശയം.

വൃദ്ധ ദമ്പതിമാരുടെ കൊലപാതകം: പ്രതികളെ കിട്ടാതെ ഇരുട്ടില്‍തപ്പി ലോക്കല്‍ പൊലീസ്

റോഡില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള വീട്ടില്‍ വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ട് അയല്‍ക്കാരെ സഹായത്തിന് വിളിച്ചപ്പോള്‍ മുറ്റത്ത് ആരെയും കാണാനായില്ല എന്നുള്ളത് ആശങ്ക അയല്‍ക്കാരിലേക്കും ഭീതി പടര്‍ത്തുന്നുണ്ട്. ശനിയാഴ്ച ഈ വീടിന് നേരെയുണ്ടായ അത്തരം നടപടികളേക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ സംഭവം. നടവയല്‍ താഴേ നെല്ലിയമ്പത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ ഇനിയും പൊലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല.

പനമരത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

ഈ അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളായും വീടുകള്‍ക്ക് നേരെയുള്ള ഇത്തരം നടപടികളെ നിരീക്ഷിക്കുന്നുണ്ട്. മേഖലയില്‍ രാത്രി കാലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരട്ടക്കൊലപാതകത്തില്‍ പ്രദേശത്തുള്ള നിരവധിപ്പേരില്‍ നിന്ന് പൊലീസ് തെളിവ് ശേഖരിച്ചിരുന്നു. വിരമിച്ച അധ്യാപകനേയും ഭാര്യയുടേയും കൊലപാതകത്തിന് പിന്നാലെ നടവയല്‍ മേഖലയില്‍ അജ്ഞാതരുടെ ഇത്തരം ശല്യം പതിവായിരിക്കുകയാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

Follow Us:
Download App:
  • android
  • ios