ഇടുക്കി: വഴിയോരത്തുണ്ടായിരുന്ന കട ഇടിച്ചു തെറിപ്പിച്ച് അജ്ഞാത വാഹനം. വീടിനുള്ളിലുണ്ടായിരുന്ന വയോധികരായ ദമ്പതികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പെരിയവര എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനു സമീപത്തായി റോഡരികിലുള്ള കടയാണ് അജ്ഞാത വാഹനം ഇടിച്ചശേഷം നിര്‍ത്താതെ പോയത്. 

കടയോട് ചേര്‍ന്നുള്ള മുറിയിലായതിനാല്‍ വയോധികരായ പളനി സ്വാമിയും ഭാര്യയും രക്ഷപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുന്നതിനിടിയില്‍ ശബ്ദം കേട്ട് പുറത്തെത്തിയ പളനി സ്വാമി കണ്ടത് തകര്‍ന്ന കടയുടെ മുന്‍വശമാണ്. പെരിയവരയില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിനാല്‍ താല്‍ക്കാലിക സംവിധാനമെന്ന നിലയിൽ നിര്‍മ്മിച്ച പാലത്തിനോടു ചേര്‍ന്ന് തന്നെയാണ് കടയുള്ളത്. പ്രദേശത്ത് സിസിടിവി ഇല്ലാതിരുന്നതു കാരണം ഇടിച്ച വാഹനമേതാണെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Read Also: ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ മാലിന്യം ജനവാസകേന്ദ്രത്തില്‍ തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

ബൈക്ക് സ്റ്റണ്ടിംഗില്‍ കുട്ടികളുടെ ജീവന്‍ പൊലിഞ്ഞു; രക്ഷിതാക്കള്‍ അഴിയെണ്ണും