പാലക്കാട് പട്ടാമ്പി കൊപ്പം സ്വദേശീനിയായ ഉണ്ണിമോള്‍ നൈന ഫെബിന്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ടാണ്.
ഇടുക്കി: പ്രകൃതിയെ തൊട്ടറിയാന്‍ 'മുളയുടെ തോഴി' മൂന്നാറിലെത്തി. സംസ്ഥാനത്ത് ഉടനീളം മുളയുടെ പ്രധാന്യം വിളിച്ചോദിയ ഉണ്ണിമോള്‍ നൈന ഫെബിനാണ് ചൊവ്വാഴ്ച മൂന്നാറിലെത്തിയത്. തൊടുപുഴ മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമയ സ്‌കൂള്‍ ഓഫ് പെര്‍ഫോമിംങ്ങ് ആര്‍ട്‌സ് സംഘടിപ്പിച്ച ക്യാമ്പിന്‍റെ ഭാഗമായി എത്തിയ ഉണ്ണിമോള്‍ക്ക് കുട്ടികള്‍ ഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.
"
സര്‍ക്കാരിന്‍റെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ടാണ് പാലക്കാട് പട്ടാമ്പി കൊപ്പം സ്വദേശിനിയായ ഉണ്ണിമോള്‍ വാര്‍ത്തകളില്‍ ആദ്യമായി ഇടംനേടുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നവീന ആശയങ്ങള്‍ തേടി കുട്ടികള്‍ക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി ഉണ്ണിമോള്‍ നല്‍കിയ കത്തിന് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഓന്നാം സ്ഥാനം ലഭിച്ചു.
"
മുള ഒറ്റക്ക് വളരുന്നില്ല. ഒരു പറ്റംകൂട്ടമായാണ് അവയുടെ വളര്‍ച്ച. ഇത് മറ്റുള്ളവരോടുള്ള സ്‌നേഹത്തെ പ്രകടമാക്കുന്നതായി മൂന്നാറില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ച ഒന്‍പതാം ക്ലാസുകാരി പറയുന്നു. സംസ്ഥാനത്ത് ഉടനീളം 1300 മുളയുടെ തൈകള്‍ ഇതിനകം നട്ടു. കലയ്ക്ക് ജാതിമത വ്യത്യാസമില്ല. മന്യുഷ്യനായി ജീവിക്കണമെന്നാണ് ആഗ്രഹം. കുട്ടികള്‍ക്ക് ആടിയും പാടിയും പ്രക്യതിയെ സംരക്ഷിക്കമെന്ന സന്ദേശം നല്‍കിയാണ് മതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടികലാകാരി മൂന്നാറില്‍ നിന്നും മടങ്ങിയത്.
