വട്ടിയൂർക്കാവ് എസ്എച്ച്ഒയും എസ്ഐയുമാണ് പ്രശ്നക്കാർ. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവിയോട് നേരത്തെതന്നെ പറഞ്ഞിരുന്നു. ആകാശത്തേയ്ക്ക് വെടിവയ്ക്കേണ്ട സാഹചര്യം ഒന്നുമില്ല.
തിരുവനന്തപുരം: വട്ടിയൂർക്കാവ് കൗൺസിലർക്കെതിരായ പൊലീസ് നീക്കം നടപടി ക്രമങ്ങൾ പൂർത്തിയാക്കാതെയാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. കാപ്പ ചുമത്തിയത് നിയമപരമായ നടപടി ക്രമം പൂർത്തിയാക്കാതെയാണെന്നും പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്നും രേഖകൾ ഒന്നും പൊലീസ് കൈമാറിയിട്ടില്ലെന്നും മേയർ പറഞ്ഞു. ജില്ലാ ഭരണകൂടം ആ രേഖകൾ കാണിക്കേണ്ട സാഹചര്യമുണ്ട്. പൊലീസ് വെടി വെയ്ക്കേണ്ട സാഹചര്യമുണ്ടായില്ല. പൊലീസ് അസാധാരണ സാഹചര്യം സൃഷ്ടിച്ചു. സുഗതന്റെ ഭാര്യക്ക് പൊലീസ് മർദനമേറ്റു. ആഭ്യന്തര മന്ത്രിയെ ഉടൻ നേരിൽക്കാണുമെന്നും സർക്കാരിനെ ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മേയർ പറഞ്ഞു.
4 വയസ്സുള്ള കുട്ടിയുടെ നേർക്ക് തോക്ക് ചൂണ്ടേണ്ട സാഹചര്യമെന്തായിരുന്നുവെന്നും തിരുവനന്തപുരത്ത് പ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കുകയാണെന്നും രാജേഷ് പറഞ്ഞു.
