തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകിയിരിക്കുകയാണ് വൈഷ്ണ സുരേഷ്

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ നിയമ പോരാട്ടം ഉറപ്പിച്ച് യു ഡി എഫ് സ്ഥാനാ‌ർഥി വൈഷ്ണ സുരേഷ്. തന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനൊപ്പം കോൺഗ്രസ് സ്ഥാനാർഥി ജില്ലാ വരണാധികാരി കൂടിയായ കളക്ടർക്കും പരാതി നൽകി. തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷിന്‍റെ പരാതിയിൽ ഹൈക്കോടതിയുടെയും കളക്ടറുടെയും നടപടി നിർണായകമാകും. പേര് വെട്ടിയ നടപടി റദാക്കണമെന്നതാണ് വൈഷ്ണയുടെ ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നും അവർ ചൂണ്ടികാട്ടിയിട്ടുണ്ട്.

യു ഡി എഫ് പ്രതീക്ഷ

അതേസമയം വൈഷ്ണ സുരേഷ് സപ്ലിമെന്‍ററി വോട്ടർ പട്ടികയിൽ നിന്ന പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യു ഡി എഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് കഴിഞ്ഞ ദിവസം യു ഡി എഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.