2023 ഫെബ്രുവരി രണ്ടിനാണ് വെരിക്കോസിന് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഹാഷിം നടന്ന് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാൽ, വേദന അസഹ്യമായതോടെ ഹാഷിമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

വയനാട്: ശസ്ത്രക്രിയക്കിടയിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് യുവാവ്.
പേരിയ സ്വദേശി ഹാഷിം ആണ് മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ആരോപണം ഉന്നയിച്ചത്. വെരിക്കോസ് ചികിത്സയ്ക്ക് എത്തിയപ്പോൾ, ഞരമ്പ് മാറി മുറിച്ചെന്നാണ് പരാതി. സർക്കാർ ജോലി നഷ്ടമാകും എന്ന അവസ്ഥയിലാണ് ഹാഷിം. മാനന്തവാടി മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം.

2023 ഫെബ്രുവരി രണ്ടിനാണ് വെരിക്കോസിന് ചികിത്സ തേടി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് ഹാഷിം നടന്ന് എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. എന്നാൽ, വേദന അസഹ്യമായതോടെ ഹാഷിമിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സയിലുണ്ടായ അപകാതയാണ് പ്രശ്നമെന്ന് കണ്ടെത്തി.

16 നാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലായിരുന്നു ഹാഷിമിന്‍റെ ജീവിതം. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. ഇവിടെയും ചികിത്സകൾ ഫലിക്കാതെ വന്നപ്പോൾ വെല്ലൂർ മെഡിക്കൽ കോളേജിലും പോയി.

നാല് ആശുപത്രികളിലായി അഞ്ച് മാസത്തിനിടെ 12 ശസ്ത്രക്രിയകളാണ് നടത്തിയത്. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ, കാൽമുട്ടിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയാണ്. സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്‍റെ ഡ്രൈവർ കം ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് പിഎസ്‍സി നടത്തിയ പരീക്ഷയിൽ 17-ാം റാങ്കുകാരനാണ് ഹാഷിം. സർക്കാർ ജോലി ഉറപ്പായിരുന്നു. എന്നാൽ, കാലിന്‍റെ ചലശേഷി പോയതോടെ ജോലി സാധ്യത മങ്ങുകയാണ്.

'ശാസ്ത്രം ജയിച്ചു, അന്ധവിശ്വാസങ്ങൾ തോറ്റു'; ഇന്ത്യ ചന്ദ്രനിൽ, ഐഎസ്ആർഒയ്ക്ക് ബിഗ് സല്യൂട്ടെന്ന് കെ ടി ജലീൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം