Asianet News MalayalamAsianet News Malayalam

കരിങ്കോഴി ഇനത്തിൽപെട്ട കോഴി ഇട്ടത് വെറൈറ്റി മുട്ട! കാണാൻ ചെന്നിത്തലയിൽ നാട്ടുകാരുടെ തിരക്ക്

ചെന്നിത്തല ഒരിപ്രം വൃന്ദാവനത്തിൽ അനിൽകുമാറിന്റെ ഒരുവയസുള്ള കരിങ്കോഴി ഇനത്തിൽപെട്ട കോഴിയാണ് അഞ്ച് ഗ്രാം തൂക്കമുള്ള മുട്ട ഇട്ടത്.

Variety egg laid by black hen crowd coming to home to see it btb
Author
First Published Sep 22, 2023, 8:33 PM IST

ചെന്നിത്തല: സാധാരണയിൽ നിന്ന് വ്യത്യസ്തമായി കോഴി ഇട്ട കാടമുട്ടയോളം വലിപ്പമുള്ള മുട്ട വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകമായി. ചെന്നിത്തല ഒരിപ്രം വൃന്ദാവനത്തിൽ അനിൽകുമാറിന്റെ ഒരുവയസുള്ള കരിങ്കോഴി ഇനത്തിൽപെട്ട കോഴിയാണ് അഞ്ച് ഗ്രാം തൂക്കമുള്ള മുട്ട ഇട്ടത്. സാധാരണ ഇടുന്ന മുട്ടയ്ക്ക് അമ്പത് ഗ്രാമോളം തൂക്കമുണ്ടെങ്കിൽ ഇതിനു അഞ്ച് ഗ്രാം മാത്രമാണ് തൂക്കം.

പ്രവാസ ജീവിതം മതിയാക്കി പത്രവിതരണവും കോഴിയും മറ്റ് കൃഷികളുമായി കഴിയുന്ന അനിൽകുമാർ വീട്ടിൽ തന്നെ  മുട്ടവെച്ച് വിരിയിച്ച് ഇറക്കിയ കോഴികളിൽ ഒന്നായ ചെറിയ കോഴി കഴിഞ്ഞ ആറുമാസമായി മുട്ട ഇടുന്നുണ്ടെങ്കിലും ഇത്രയും ചെറിയ മുട്ട ആദ്യമായിട്ടാണുണ്ടായത്. കുഞ്ഞൻ മുട്ട കാണാനായി വൃന്ദാവനത്തിലേക്ക് നിരവധി സന്ദർശകരും എത്തുന്നുണ്ട്.

രക്തം സ്വീകരിച്ച തലാസീമിയ രോഗിക്ക് ബാധിച്ചത് ഹെപ്പറ്റൈറ്റിസ് ബി; ഇനിയെങ്കിലും എൻഎടി സൗകര്യം വേണം, ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios