പശ്ചിമ കൊച്ചിയുടെ വികസനത്തിന്റെ ഭാഗമായാണ് വാത്തുരിത്തിയിൽ 20 കോടി രൂപ ചെലവിൽ റെയിൽവേ ഓവര്‍ ബ്രഡ്ജ് പണിയാൻ 2016 ൽ സര്‍ക്കാർ തീരുമാനിച്ചത്.

എറണാകുളം: വാത്തുരുത്തി റെയിൽവേ മേൽപ്പാല നിര്‍മ്മാണം ഉപേക്ഷിക്കാൻ നീക്കം. പരിഷ്കരിച്ച രൂപരേഖയും കൊച്ചിൻ ഷിപ് യാര്‍ഡ് അംഗീകരിച്ചില്ല. മേൽപ്പാലത്തിനായി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് ഹൈബി ഈഡൻ എംപി അറിയിച്ചു.

പശ്ചിമ കൊച്ചിയുടെ വികസനത്തിന്റെ ഭാഗമായാണ് വാത്തുരിത്തിയിൽ 20 കോടി രൂപ ചെലവിൽ റെയിൽവേ ഓവര്‍ ബ്രഡ്ജ് പണിയാൻ 2016 ൽ സര്‍ക്കാർ തീരുമാനിച്ചത്. എന്നാൽ പല പല കാരണങ്ങളാൽ പദ്ധതി തുടങ്ങിയടത്തു തന്നെ നിൽക്കുകയാണ്. നാവികസേനയുടെയും ഷിപ് യാര്‍ഡിന്റേയും ആവശ്യ പ്രകാരം നിരവധി തവണ രൂപരേഖ പരിഷ്കരിച്ചു. പക്ഷേ ഷിപ് യാര്‍ഡ് ഇത് അംഗീകരിച്ചില്ല.

മേൽപ്പാല പദ്ധതി ഉപേക്ഷിച്ചാൽ പശ്ചിമ കൊച്ചി നിവാസികൾക്ക് അത് വലിയ നഷ്ടമാകും. പാലം വന്നില്ലെങ്കിൽ ഹാര്‍ബർ ടെര്‍മിനസ് റെയിൽ പാതയുടെയും അന്ത്യമാകും. പ്രശ്നങ്ങൾ പരിഹരിക്കാൻ റോഡ്സ് ആന്റ് ബ്രഡ്ജസ് കോര്‍പ്പറേഷൻ, ഷിപ് യാര്‍ഡ് ഉദ്യോഗസ്ഥർ എന്നിവരുമായി ചര്‍ച്ച നടത്താനാണ് ഹൈബി ഈഡൻ എംപിയുടെ ശ്രമം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona