കഴിഞ്ഞ 35 വര്‍ഷങ്ങളായി സ്‌കൂളിലെ അധ്യാപകനാണ് മുരുകന്‍. ദീര്‍ഘമായ അധ്യാപക ജീവിതത്തിനിടയില്‍ മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല

ഇടുക്കി. പന്ത്രണ്ടുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. വട്ടവട സ്‌കൂളിലെ അധ്യാപകനായ എസ് കെ മുരുകന്‍ (50) ആണ് അറസ്റ്റിലായത്. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ദേവികുളം ഐ പി എന്‍എ അനൂപിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ ദിലീസ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രിയോടെ വട്ടവടയിലെ വീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി തവണ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചിട്ടുള്ളതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ 35 വര്‍ഷങ്ങളായി സ്‌കൂളിലെ അധ്യാപകനാണ് മുരുകന്‍. ദീര്‍ഘമായ അധ്യാപക ജീവിതത്തിനിടയില്‍ മറ്റു കുട്ടികളെയും പീഡനത്തിനിരയാക്കിയിട്ടുണ്ടാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.

അധ്യാപകന്‍ മുന്‍പും ഇത്തരം പ്രശ്‌നങ്ങള്‍ സ്യഷ്ടിച്ചിരുന്നതായി സമീപവാസികള്‍ പറയുന്നു. മൂന്നാര്‍ ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.