ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘവരിവാറിൻ്റെ ഇങ്കിതത്തിന് അനുസരിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ്.എം.സജി.

കൊല്ലം: ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘവരിവാറിൻ്റെ ഇങ്കിതത്തിന് അനുസരിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ്.എം.സജി. ഗവർണറുടെ ചട്ടുകമായി വി.സിയെ ഉപയോഗിക്കുന്നു. സംഘപരിവാറിനെ പ്രതിരോധിച്ചു എന്നതാണ് രജിസ്ട്രാർക്ക് എതിരെ കണ്ട കുറ്റം. സംഘപരിവാറിനെ പാഠപുസ്തകത്തിലും സർവകലാശാലയിലും കുത്തി നിറയ്ക്കാനുള്ള ശ്രമം എസ്എഫ്ഐ പ്രതിരോധിക്കുമെന്നും സംഘപരിവാർവൽക്കരണവുമായി ഇനി സർവകലാശാലയിൽ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഏത് നിലയിലും സമരം ചെയ്ത് പ്രതിരോധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് പ്രതികരിച്ചു.