Asianet News MalayalamAsianet News Malayalam

നവ കേരള സദസിന് പണം നൽകി വെച്ചൂർ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി, വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് ഡിസിസി

വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമെന്ന് കോട്ടയം ഡി സി സി പ്രസിഡന്‍റ് നാട്ടകം സുരേഷ് വ്യക്തമാക്കി

Vechur UDF panchayat administration paid money to Nava Kerala Sadas latest news asd
Author
First Published Dec 12, 2023, 12:07 AM IST

കോട്ടയം: കോട്ടയം ജില്ലയില യു ഡി എഫ് പഞ്ചായത്ത് ഭരണസമിതിയും നവ കേരള സദസിന് പണം അനുവദിച്ചു. കോൺഗ്രസ് നേതൃത്വം നൽകുന്ന കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയാണ് നവകേരള സദസിന് പണം അനുവദിച്ചത്. നവ കേരള സദസിന് പണം അനുവദിക്കരുതെന്ന കോൺഗ്രസ് നിലപാടിന് വിരുദ്ധമായാണ് വെച്ചൂർ പഞ്ചായത്ത് ഭരണസമിതി പണം അനുവദിച്ചിരിക്കുന്നത്. അരലക്ഷം രൂപയാണ് കോട്ടയം വെച്ചൂർ പഞ്ചായത്ത് ഭരണസമിതി നവ കേരള സദസിന് അനുവദിച്ചത്.

ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമ കേസെടുക്കുമോ? ചോദ്യവുമായി സതീശൻ

വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ നടപടി പാർട്ടി നിലപാടിന് വിരുദ്ധമെന്ന് കോട്ടയം ഡി സി സി പ്രസിഡന്‍റ് നാട്ടകം സുരേഷ് വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്‍റിനോട് വിശദീകരണം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. നവ കേരള സദസിന് പണം അനുവദിച്ച നടപടിയുമായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിശദീകരണം തൃപ്തികരം അല്ലെങ്കിൽ അച്ചടക്ക നടപടി എടുക്കും എന്നും നാട്ടകം സുരേഷ് വിവരിച്ചു.

നവകേരള ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ കേസിൽ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതി.ബസിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമം കുറ്റം ചുമത്താൻ കഴിയുമെന്ന് കോടതി ആരാഞ്ഞു. കേസിൽ കെ.എസ്.യു പ്രവർത്തകരായ 4 പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു

നവകേരള ബസിന് നേരെ കെ.എസ്.യു പ്രവർത്തകർ ഷൂ എറിഞ്ഞ കേസിൽ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതി.ബസിന് നേരെ ഷൂ എറിഞ്ഞാൽ എങ്ങനെ വധശ്രമം കുറ്റം ചുമത്താൻ കഴിയുമെന്ന് കോടതി ആരാഞ്ഞു. പൊതുസ്ഥലത്ത് പ്രതികളെ മർദ്ദിച്ചവർ എവിടെ എന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ ജനങ്ങളെ കൂടി സംരക്ഷിക്കണമെന്നും വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios