ഒരാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ദേവീക്ഷേത്രത്തിന് പുറകിലുള്ള റോഡിലായിരുന്നു അപകടങ്ങളുണ്ടായത്.
ചേര്‍ത്തല: നഗരസഭ പുതുതായി നിര്‍മ്മിച്ച ടൈല്‍ വിരിച്ച റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടമുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയാണ് വില്ലനായത്. രണ്ടുദിവസങ്ങളായി കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുചക്രവാഹന യാത്രികര്‍ ബുദ്ധിമുട്ടിലായത്. വൈകിട്ട് 15 ഓളം വാഹനങ്ങള്‍ തെന്നിമറിഞ്ഞ് അപകടമുണ്ടായി.
ഒരാള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ദേവീക്ഷേത്രത്തിന് പുറകിലുള്ള റോഡിലായിരുന്നു അപകടങ്ങളുണ്ടായത്. മിനുസമുള്ള ടൈലാണ് ഇവിടെ പാകിയിരിക്കുന്നത്. കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതോടെ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തിറങ്ങി.
