സ്റ്റോപ്പിൽ നിർത്താൻ മറന്ന് വേണാട് എക്സ്പ്രെസ് 

ചെങ്ങന്നൂർ: ട്രെയിൻ സ്റ്റോപ്പുള്ള സ്റ്റേഷനിൽ നിർത്താതെ പോയെന്ന് കേട്ടിട്ടുണ്ടോ, അപൂർവ്വമായിരിക്കും. പക്ഷെ അങ്ങനെയൊരു അപൂർവ്വ സംഭവം ഉണ്ടായി ദൂരെയെങ്ങുമല്ല ഇവിടെ കൊച്ചു കേരളത്തിൽ തന്നെ. വേണാട് എക്സ്പ്രെസ് ആണ് സ്റ്റോപ്പുള്ള സ്റ്റേഷനിൽ നിർത്താതെ മുന്നോട്ട് പാഞ്ഞത്. ഒടുവിൽ പിന്നോട്ടെടുത്താണ് വണ്ടി സ്റ്റേഷനലെത്തിച്ചത്. = അബദ്ധം തിരിച്ചറിഞ്ഞ് വണ്ടി തിരികെയെത്തിച്ചപ്പോഴേക്കും എട്ട് മിനിറ്റോളം വീണ്ടും വൈകി. 

ചെങ്ങന്നൂരിന് സമീപം ചെറിയനാട് റെയിൽവേ സ്റ്റേഷനിലാണ് വേണാട് എക്സ്പ്രസ് നിർത്താൻ മറന്നത്. സ്റ്റേഷൻ കടന്നു മുന്നിലേക്കു നീക്കി നിർത്തുകയായിരുന്നു ട്രെയിൻ. ഇന്നലെ രാവിലെ 8.15 -നായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു വേണാടിനടോ ചെറിയനാട് നിർത്താൻ മറന്ന് പോയത്. അതേസമയം സംഭവത്തെക്കുറിച്ച് റെയിൽവേ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Read more: 'എനിക്ക് ഇതിലും വലിയൊരു ഗുരുദക്ഷിണ ആർക്കും തരാൻ കഴിയില്ല'; കണ്ണൂരിൽ പ്രിയപ്പെട്ട ടീച്ചറെ കണ്ട് ഉപരാഷ്ട്രപതി

ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് മറ്റന്നാൾ തുടക്കമാവും

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടന യുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ തൊഴിൽവകുപ്പ് പ്ലാനിങ് ബോർഡുമായി ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് നാളെ ബുധനാഴ്ച തുടക്കമാവും. വൈകിട്ട് 3.30 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി കെ രാമചന്ദ്രൻ കോൺക്ലേവ് അവലോകനം അവതരിപ്പിക്കും . അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി, പ്ലാനിംഗ് ആന്റ് ഇക്കണോമിക്‌സ് അഫയേഴ്‌സ് അഡീ ചീഫ് സെക്രട്ടറി പുനീത് കുമാർ എന്നിവർ ആശംസകളർപ്പിക്കും. തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർ സ്വാഗതവും ലേബർ കമ്മീഷണർ ഡോ കെ വാസുകി നന്ദിയും പറയും. 

മൂന്ന് ദിവസം നടക്കുന്ന കോൺക്ലേവിൽ രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ- വിജ്ഞാന രംഗത്തെ പ്രമുഖർ,നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിനകത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ ഡെലിഗേറ്റ്സുകളായി പങ്കെടുക്കും. 

 തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം , ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി കോൺക്ലേവ് ചർച്ച ചെയ്യുക. കോൺക്ലേവ് 26ന് സമാപിക്കും